ചങ്ങരംകുളം:ഡി.ആർ.എസ് ഇംഗ്ലീഷ് സ്കൂളിൽ കുട്ടികൾക്കായി സജ്ജമാക്കിയ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പൊന്നാനി എം.എൽ.എ. പി. നൗഷാദ് അലി നിർവഹിച്ചു.ചടങ്ങിൽ ഡി.ആർ.എസ് ഇംഗ്ലീഷ് സ്കൂൾ ഡയറക്ടർ അമീൻ കെ.വി. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജായ സുകേഷ് സി.വി. സ്വാഗതം ആശംസിച്ചു.
തുടർന്ന് ഡി.ആർ.എസ് നോളജ് സിറ്റി ഡയറക്ടർ റഷിൻ വി.പി., മുഹമ്മദ് റാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ, വാർഡ് മെമ്പർ വിപിൻ, ലത്തീഫ് പാണക്കാട്, വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ കളിയിലൂടെയുള്ള പഠനാനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ,സമീപവാസികൾ എന്നിവർ പങ്കെടുത്തു.






