• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI

ckmnews by ckmnews
August 4, 2026
in Kerala, National
A A
100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിന്റെ തേൻ, നെയ്യ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ഉൽപന്നങ്ങൾ 100 ശതമാനം ശുദ്ധം, പ്രകൃതി ദത്തം തുടങ്ങിയ അവകാശവാദങ്ങളിൽ വിൽക്കുന്നതിനെ തുടർന്നാണ് നടപടി. ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എഫ്എസ്എസ്എഐ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.തേൻ, ആപ്പിൾ സൈഡർ വിനെഗർ, വിർജിൻ വെളിച്ചെണ്ണ, എള്ളെണ്ണ, പശുവിൻ നെയ്യ്, ഇളനീർ, തേങ്ങാപ്പാൽ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് വിലക്ക് ബാധകം. ഡാബറിന്റെ വെബ്സൈറ്റിൽ ഈ ഉൽപ്പന്നങ്ങളെ 100% പ്രകൃതിദത്തം, 100% ശുദ്ധം, 100% ഓർഗാനിക്’ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം അവകാശവാദങ്ങൾ അവ്യക്തവും പരിശോധിച്ചു ഉറപ്പുവരുത്താൻ കഴിയാത്തതുമാണ്. ഇത് 2018-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് (അഡ്വർടൈസിംഗ് ആൻഡ് ക്ലെയിംസ്) ചട്ടങ്ങളുടെ ലംഘനമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

ആവശ്യമായ ഔദ്യോഗിക അംഗീകാരമില്ലാതെ ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ, ഡാബർ ഓർഗാനിക് ഹണി എന്നിവയിൽ ‘ജൈവിക് ഭാരത്’ (Jaivik Bharat) ലോഗോ ഉപയോഗിക്കുന്നതായും അതോറിറ്റി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കാൻ മുൻപ് നിർദ്ദേശം നൽകിയിട്ടും കമ്പനി കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ വിൽപന തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങളുടെ വിൽപന ഉടനടി നിർത്താൻ എഫ്എസ്എസ്എഐ ഡാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 15 ദിവസത്തിനകം ഇതുസംബന്ധിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

എഫ്എസ്എസ്എഐയുടെ നോട്ടീസ് ലഭിച്ചതായും വെബ്സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഡാബർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കെതിരെ എഫ്എസ്എസ്എഐ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Related Posts

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
507
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
79
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
280
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
135
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
77
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
19
Next Post
ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025