• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

ckmnews by ckmnews
July 29, 2026
in UPDATES
A A
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് അഖില്‍ ട്വന്റി 20 വിട്ടത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര സ്ഥാനാര്‍ഥിയായിരുന്നു അഖില്‍.

സാബു എം ജേക്കബ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന് അഖില്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുക എന്നുള്ളതല്ല, എന്റെ നാട്ടില്‍ ഇന്നലെകളില്‍, എന്റെ മുന്നില്‍ ബുദ്ധിമുട്ട് അനുഭവിച്ച ജനതയ്ക്ക് വേണ്ടി വേണ്ടി സംസാരിക്കാന്‍ കഴിയുക, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. എന്നാല്‍ പലകാരണങ്ങളാല്‍ സാധിച്ചില്ല – അഖില്‍ പറഞ്ഞു.

സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച തനിക്ക് കിട്ടിയ ഒരു അവസരമാണ് ട്വന്റി- 20യുടെ സ്വതന്ത്ര ചിഹ്നത്തില്‍ കൊട്ടാരക്കര മത്സരിക്കുക എന്നതെന്ന് അഖില്‍ പറഞ്ഞു. നാല്‍പ്പതിനായിരം വോട്ടാണ് കൊട്ടാരക്കരയില്‍ ബിജെപിക്ക് രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എനിക്ക് ബിജെപിയുടെ വോട്ട് കൂടാതെ വ്യക്തിപരമായി നേടിയെടുക്കാന്‍ കഴിയാവുന്ന വോട്ടുകള്‍ പിടിച്ച് കൊട്ടാരക്കരയില്‍ ഒരു മാന്യമായ പ്ലേസ്‌മെന്റ് ഉണ്ടാക്കിയെടുക്കാം. കുറഞ്ഞപക്ഷം കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാം. ഈയൊരു ചിന്തയിലാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതാണ് സാബു ജേക്കബ് എനിക്ക് നല്‍കിയ ഓഫര്‍. അഖില്‍ ട്വന്റി -20യില്‍ വന്നെങ്കില്‍ മാത്രമേ കൊട്ടാരക്കര സീറ്റ് വാങ്ങിക്കൂ എന്നാണ് പറഞ്ഞത്. ക്യാംപെയ്ന്‍ തുടങ്ങാനടക്കം പറഞ്ഞു. അതിനുശേഷമാണ് രശ്മി ബിജെപിയിലേക്ക് വരാന്‍ പോകുന്നു എന്നൊരു തീരുമാനം ഞാന്‍ അറിയുന്നത്. അപ്പോള്‍ ഞാന്‍ ഇദ്ദേഹത്തോട് സംസാരിച്ചു. രശ്മി വരുന്നുണ്ട്. നമുക്കെന്തെങ്കിലും ആ പ്രശ്‌നമുണ്ടാകുമോ എന്ന്. താന്‍ രാഷ്ട്രീയക്കാരനൊന്നുമല്ല. തനിക്ക് ഒരൊറ്റ വാക്കേ ഉള്ളൂ എന്നായിരുന്നു മറുപടി. പിന്നീട് നേരിട്ട് കണ്ടപ്പോഴും ഇദ്ദേഹത്തോട് ഇങ്ങനെ ഒരു സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. കൊട്ടാരക്കരയില്‍ ഇല്ല എന്നുണ്ടെങ്കില്‍ ഞാന്‍ മാറി നിന്നോളാം എന്നടക്കം പറഞ്ഞു. എനിക്ക് കൊട്ടാരക്കരയില്‍ സീറ്റില്ല എന്ന് അറിഞ്ഞത് ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതിയാണ്. രാജീവ് ചന്ദ്രശേഖരനെ അതിനുശേഷം ഞാന്‍ നേരിട്ട് കാണുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് ഞാന്‍ മറന്നു പോയി എന്നാണ്. അതായത്, ഒരാളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് കൊണ്ടുവന്ന് സീറ്റ് കൊടുത്തു എന്ന കാര്യം അദ്ദേഹം മറന്നുപോയി എന്ന് – അഖില്‍ പറഞ്ഞു
തൃപ്പൂണിത്തുറയിലേക്ക് തന്നെ പരിഗണിക്കാത്തതും കൃത്യമായ അജണ്ടയെന്ന് അഖില്‍ ആരോപിച്ചു. തന്നെ ചതിക്കുകയായിരുന്നു. തൃക്കാക്കരയില്‍ ബിജെപിക്ക് സംഘടനാപരമായി ദൗര്‍ബല്യമുള്ള സ്ഥലമാണ്. അവിടെ ഒരു കൗണ്‍സിലര്‍ പോലുമില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധിച്ച് നിങ്ങളെ കൊന്നിട്ട് ഞാന്‍ സൂയിസൈഡ് ചെയ്യുമെന്ന് പോലും പറഞ്ഞതാണ്. എന്നിട്ട് പോലും ഒന്നും മാറിയില്ല. അദ്ദേഹത്തിന് സ്വന്തം കാര്യം മാത്രമാണ് പ്രധാനം. അദ്ദേഹത്തിന്റെ കമ്പനിക്കുണ്ടായ നഷ്ടം നികത്തണം – അഖില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പണം നല്‍കി എന്നുള്ളത് വെറും പ്രചാരണം മാത്രമാണെന്ന് അഖില്‍ പറഞ്ഞു. ട്വന്റി – 20ക്ക് പണം സംഘടനാപരമായി ബിജെപി ഈ തിരഞ്ഞെടുപ്പില്‍ കൊടുത്തിട്ടുണ്ട്. തന്റെ 20 ലക്ഷം രൂപയുടെ ബൈക്ക് നില്‍ക്കേണ്ടിവന്നു. സാബു എം ജേക്കബിന് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്വന്റി – 20. ഞാന്‍ സ്വതന്ത്രമായി മുന്നോട്ടുപോകും – അഖില്‍ പറഞ്ഞു.

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
19
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
26
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
151
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
69
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
35
എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ നടന്നു
UPDATES

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ നടന്നു

July 28, 2026
15
Next Post
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

Recent News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
19
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
26
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
22
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025