• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

ckmnews by ckmnews
July 28, 2026
in Kerala
A A
ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ​ഗ​താ​ഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർദ്ധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

ആറ് എൻഫോഴ്സ്മെന്റ് മേഖലകൾദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവർത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തിൽ രണ്ട് വടക്കൻ മേഖലകളും പ്രവർത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റർ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസുകൾ, ആർടിഒ ഓഫീസുകൾ, സബ് ആർടിഒ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങൾ രൂപീകരിക്കും. മോട്ടോർ വാഹന ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ, ഡ്രൈവർമാർ, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങൾ എന്നിവ സംഘത്തിന്റെ ഭാഗമാകും. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകൽ, വൈകിട്ട്, രാത്രി ഡ്യൂട്ടികൾ തുല്യമായി വിതരണം ചെയ്യുകയും ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് സി.പി ജോൺ പറഞ്ഞു.

പ്രധാന ശ്രദ്ധ അമിതവേഗത്തിന്അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന. വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.

രാത്രി പരിശോധനയിൽ സുരക്ഷയ്ക്ക് മുൻഗണനഉദ്യോഗസ്ഥർ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി ക്യാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങൾ, ഡിജിറ്റൽ എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയിൽ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. എൻഫോഴ്സ്മെന്റ് സംഘങ്ങളുടെ രൂപീകരണം, ഡ്യൂട്ടി പട്ടിക, തുടർച്ചയായ വിന്യാസം, മേൽനോട്ടം എന്നിവയിൽ വീഴ്ചയുണ്ടായാൽ അത് ഗൗരവമായി കാണുമെന്നും ​മന്ത്രി സി.പി ജോൺ മുന്നറിയിപ്പ് നൽകി.

Related Posts

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Crime

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

July 28, 2026
216
‘ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി
Kerala

‘ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി

July 28, 2026
35
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 28, 2026
96
നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ
Kerala

നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

July 28, 2026
110
സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു
Kerala

സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു

July 28, 2026
222
‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
Kerala

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

July 28, 2026
134
Next Post
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

Recent News

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
24
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
84
ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

July 28, 2026
92
നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

July 28, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025