• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

ckmnews by ckmnews
July 28, 2026
in Local News
A A
നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വിപുലമായ അനുമോദന സമ്മേളനം ജൂലൈ 31-ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ലെസ്സൺ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-ൽ 660 മാർക്ക് നേടി രാജ്യത്തെ പ്രമുഖ മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പിച്ച ഭാനവ് എൻ. എസ്. നെ ചടങ്ങില്‍ വച്ച് അനുമോദിക്കും.പത്താം ക്ലാസ് മുതൽ ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിലെ വിദ്യാർത്ഥിയായ ഭാനവ് വിവിധ ദേശീയ-അന്തർദേശീയ ഒളിമ്പ്യാഡുകളിൽ ശ്രദ്ധേയ വിജയങ്ങൾ നേടിയിട്ടുണ്ട്.അക്കാദമിക മികവിനുള്ള ‘ഉജ്ജ്വല പ്രതിഭ’ പുരസ്കാരവും ഭാനവിനെ തേടിയെത്തിയിട്ടുണ്ട്.കഴിഞ്ഞ പ്ലസ് വൺ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

CUET പരീക്ഷയിലൂടെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയ മുഹമ്മദ് സിയാനെയും,അന്തർദേശീയ ഒളിമ്പ്യാഡുകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച പ്രണവ് എൻ. എസ്.,ജഹഫിൽ എന്നിവരെയും പ്രത്യേകം അനുമോദിക്കും.2026–27 അധ്യയന വർഷത്തെ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും.പൊന്നാനി എം.എൽ.എ.ഉൾപ്പെടെ വിദ്യാഭ്യാസ,സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.വിദ്യാർത്ഥികളുടെ അക്കാദമിക മികവും സമഗ്ര വ്യക്തിത്വവികസനവും സമൂഹത്തിന് മുന്നിൽ ആദരിക്കുകയും,പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന മാതൃകകളെ ഉയർത്തിക്കാട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അനുമോദന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ചെയർമാൻ ഷാനവാസ്‌ വട്ടത്തൂർ,അക്കാഡെമിക് ഡയറക്ടർ യഹ്‌യ പി ആമയം,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മുംതസർ മുഹമ്മദ്‌,നിഷാദ് കാഞ്ഞിയൂർ,ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് നവാസ് ഹുദവി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
67
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
188
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
56
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
504
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ
Local News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
62
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
798
Next Post
ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

Recent News

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 12, 2026
3
കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റി സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും നടത്തി

കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റി സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും നടത്തി

September 12, 2026
3
കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം’ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം’ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 12, 2026
5
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025