• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സിജെപിയുടെ സമരപ്പന്തൽ പൊളിച്ച് പോലീസ്; നഡ്ഡയുമായി ചർച്ചനടത്തി നേതാക്കൾ, 3 ആവശ്യങ്ങൾ ഉന്നയിച്ചു

ckmnews by ckmnews
July 20, 2026
in National
A A
സിജെപിയുടെ സമരപ്പന്തൽ പൊളിച്ച് പോലീസ്; നഡ്ഡയുമായി ചർച്ചനടത്തി നേതാക്കൾ, 3 ആവശ്യങ്ങൾ ഉന്നയിച്ചു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ഉറപ്പാക്കുന്നതിനുപുറമെ, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ നേതാക്കൾ ഉന്നയിച്ചതായാണ് സൂചന. ഈ ആവശ്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ തനിക്ക് സമയം വേണമെന്ന് നഡ്ഡ അറിയിച്ചതായും വിഷയങ്ങൾ ആഭ്യന്തരമായി ചർച്ചചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സി.ജെ.പി വക്താവ് അശുതോഷ് രംഗ അറിയിച്ചു.

അതേസമയം ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് ചെയ്ത സി.ജെ.പി പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. പ്രതിഷേധക്കാർക്കുനേരെ പട്ടേൽ ചൗക്കിലും ശാസ്ത്രി ഭവന് സമീപവുംവെച്ച് പോലീസ് ലാത്തിചാർജ് നടത്തി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്‌മോ ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായതായും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായും സി.ജെ.പി നേതാക്കൾ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു
Crime

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
276
ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി
National

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

September 14, 2026
32
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി
National

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
39
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ
National

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
26
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
511
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
72
Next Post
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
5
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
2
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
265
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
149
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025