പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്.പാൽ കുടിച്ചശേഷം കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടൻതന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്.











