ചങ്ങരംകുളം:ആവേശം അണപൊട്ടിയ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് എത്തിയത് 2000ത്തോളം ഫുട്ബോള്‍ പ്രേമികള്‍.ചങ്ങരംകുളം മേഖല അര്‍ജന്റീന ഫാന്‍സ് ആണ് ഹൈവെ ജംഗ്ഷനില്‍ ബിഗ് സ്ക്രീനില്‍ കളി കാണാന്‍ സൗകര്യം ഒരുക്കിയത്.സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കളി തുടങ്ങുന്നതിന് മുമ്പ് തന്നെ മത്സരം കാണാന്‍ ഫുട്ബോള്‍ പ്രേമികള്‍ തടിച്ച് കൂടി.തുടര്‍ച്ചയായി രണ്ടാം തവണയും മെസ്സി ലോകകപ്പില്‍ മുത്തമിടുന്നത് കാണാന്‍ എത്തിയ അന്‍ജന്റീന ആരാധകര്‍ക്ക് കളിയിലുടനീളം നിരാശയായിരുന്നു ഫലം.കളിയുടെ മുഴുവന്‍ സമയവും പിന്നിട്ടിട്ടും അര്‍ജന്റീനക്ക് ഗോള്‍ നേടാനായില്ല.എക്സ്ട്രാടൈമില്‍ അര്‍ജന്റീനയുടെ നെഞ്ചില്‍ ഫെറാന്‍ ടോറസ് അടിച്ച് കയറ്റിയ ഗോളിലൂടെ സെപെയിന്‍ തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.കളി കാണാനെത്തിയ അര്‍ജന്റീനയുടെ ആരാധകര്‍ നിറകണ്ണുകളോടെ മടങ്ങുമ്പോഴും സ്പെയിന്‍ ആരാധകര്‍ ആഘോഷത്തിമര്‍പ്പിലായിരുന്നു








