• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

ckmnews by ckmnews
July 15, 2026
in International
A A
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനുംമേൽ ചുമത്താൻ നിശ്ചയിച്ചിരുന്ന 500 ശതമാനം തീരുവ പരമാവധി 100 ശതമാനമായി കുറച്ചുകൊണ്ട് ഉപരോധ ബില്ലിൽ യുഎസ് ഭേദഗതി വരുത്തി.

പരിഷ്കരിച്ച ബിൽ പ്രകാരം, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം ലഭിക്കും. ഭേദഗതി പ്രകാരം, റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളെ തീരുവയിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥയുണ്ട്. ഇത് ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് ഗുണകരമായേക്കും.

അമേരിക്കയുടെ പ്രത്യേകതാൽപ്പര്യം മുൻനിർത്തി ഉപരോധങ്ങളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. റഷ്യയുടെ ഷാഡോ ടാങ്കർ കപ്പലുകൾക്കും കേന്ദ്ര ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നുണ്ട്.

യുക്രൈനിൽ റഷ്യ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന റഷ്യയ്ക്ക് മേൽ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുൻപ് യുഎസ് ഉഭയകക്ഷി ബിൽ അവതരിപ്പിച്ചത്. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താലും ചേർന്നായിരുന്നു ഈ നീക്കത്തിന് നേതൃത്വം നൽകിയത്. റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുംകൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ബിൽ തിരിച്ചടിയായിരുന്നു.

എന്നാൽ, ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര ബന്ധങ്ങൾ വഷളാകാതിരിക്കാനാണ് തീരുവയിൽ ഇളവ് വരുത്തിയതെന്നാണ് സൂചന. ലിൻഡ്‌സെ ഗ്രഹാമിനോടുള്ള ആദരസൂചകമായി ബിൽ ഉടൻ നിയമമാകുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.

Related Posts

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
99
ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
768
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
10
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
24
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
Next Post
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

Recent News

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
9
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
99
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

October 16, 2026
3
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025