• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

ckmnews by ckmnews
October 16, 2026
in Crime, Kerala
A A
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിനുള്ളിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസിനെ (44) യാണ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടുപ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള നായാട്ട് സംഘങ്ങളിലെ പ്രധാനിയാണ് അറസ്റ്റിലായ ഡെനിൻ ദാസ്. കേസിലെ ഒന്നാം പ്രതിയാണിയാൾ.

കേരളത്തിൽ വേട്ടയാടുന്ന മൃഗങ്ങളുടെ മാംസം തമിഴ്‌നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് ഇവർ കൈമാറിയിരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇത് രണ്ടാം തവണയാണ് ഈ സംഘം നായാട്ട് നടത്തുന്നത്. ചില തമിഴ്‌നാട് സ്വദേശികളും നായാട്ടുസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സെപ്റ്റംബർ 26- ന് പുലർച്ചെയാണ് കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയത്.

തുടർന്ന് ഇറച്ചി കഷണങ്ങളാക്കി വാഹനത്തിൽ കടത്തുകയായിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ, ഡെപ്യൂട്ടി ആർ.എഫ്.ഒ. അനിൽകുമാർ, എസ്.എഫ്.ഒ. അനിൽ, ബി.എഫ്.ഒ. മാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും
Kerala

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
24
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
Kerala

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
29
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
Crime

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

October 16, 2026
123
പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ
Kerala

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
128
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
210
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
184
Next Post
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

Recent News

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
24
ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
79
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
29
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
253
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025