യു.എ.ഇയിലെ മലയാളികളായ പ്രവാസികൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ. നാട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിംകാർഡ് ബി.എസ്.എൻ,എൽ പദ്ധതി പ്രകാരം ഇനി യു.എ,ഇയിലും ഉപയോഗിക്കാനാവും. പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് സിംകാർഡുകൾ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയും. ഇതിനായി പ്രത്യേക റീച്ചാർജ് ചെയ്യണമെന്ന് ബി.എസ്.എൻ.എൽ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. രാജ്യത്ത് ആദ്യമായി കേരള സർക്കിളിലാണ് ഈപദ്ധതി ബി.എസ്.എൻ.എൽ നടപ്പിലാക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിനായി 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീച്ചാർജാണ് ചെയ്യേണ്ടത്. പ്രത്യേക റീച്ചാർജിലൂടെ നാട്ടിലെ സിംകാർഡ് യു.എ.ഇയിലും ഉപയോഗിക്കാം, കാർഡിന്റെ സാധുതയ്ക്ക് വേണ്ടിയാണ് പ്രത്യേക റീച്ചാർജ്. കോൾ ചെയ്യാനും ഡാറ്റയ്ക്കും വേണ്ടി വേറെ റീച്ചാർജ് ചെയ്യേണ്ടി വരും. മലയാളികൾ കൂടുതലുള്ള രാജ്യമായതിനാലാണ് യു.എ.ഇയെ ഇതിനായി ബി.എസ്.എൻ.എൽ പരിഗണിച്ചത്.