• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

ckmnews by ckmnews
February 14, 2026
in UPDATES
A A
രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്.2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര സ്ഫോടനമാണ് നടന്നത്. 76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു.

പാകിസ്താന്‍ കേന്ദ്രമാക്കിയ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആയിരുന്നു ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ പറന്നെത്തി. ബാലാകോട്ട് ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം. നിരവധി ഭീകരര്‍ വധിക്കപ്പെട്ടു.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പുല്‍വാമ ആക്രമണം ഇന്ത്യയുടെ സുരക്ഷാ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തുടക്കം കൂടിയായിരുന്നു അത്.

Related Posts

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു
UPDATES

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

February 14, 2026
10
കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി
UPDATES

കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി

February 14, 2026
12
ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു
UPDATES

ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

February 14, 2026
6
ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
UPDATES

ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

February 14, 2026
43
അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി
UPDATES

അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി

February 14, 2026
19
പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ
UPDATES

പ്രണയം കൂടുതല്‍ മധുരമാകട്ടേ; സെന്റ് വാലെന്റൈനിന്റെ ജീവത്യാഗത്തിന്റെ കഥയും മറക്കാതിരിക്കാം; ഇന്ന് വാലന്റെയ്ന്‍സ് ഡേ

February 14, 2026
56
Next Post
ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

Recent News

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

February 14, 2026
10
കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി

കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി

February 14, 2026
12
ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

February 14, 2026
6
രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

February 14, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025