• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

cntv team by cntv team
February 14, 2026
in UPDATES
A A
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ എത്തിയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്. അതേസമയം, ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ഒന്നാമത്തെ കേസിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഈ മാസം 16 മുതല്‍ 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. സമാനമായ ഉപാധികളോടെയാണ് രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ജാമ്യം ലഭിച്ചിട്ടുള്ളത്. ഒന്നാം ബലാത്സംഗക്കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ രാഹുലിനെതിരെ രൂക്ഷമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാധീനശക്തിയുള്ള ആളാണ് രാഹുല്‍ എന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമാണ്. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നുമാണ് കോടതി നിരീക്ഷിച്ചത്. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്‌സ്ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
47
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
62
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
47
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
18
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
45
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
13
Next Post
ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

Recent News

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

June 15, 2026
2
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട്ട് മരിച്ചത് ഏഴ് വയസുകാരന്‍

June 15, 2026
1
‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
47
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025