• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

ckmnews by ckmnews
February 14, 2026
in Local News
A A
ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിവുപോലെ നിവേദ്യത്തിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസുകള്‍ മുന്‍കൂട്ടി ലൈന്‍ അപ്പ് ചെയ്ത് പാര്‍ക്ക് ചെയ്യുന്നതിന് തീരുമാനമായി. അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

പൊങ്കാല നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതിനുള്ള സൗകര്യം ഒരുക്കും. വികാസ് ഭവന്‍, ഗവ. ലോ കോളേജ്, ബാര്‍ട്ടണ്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാലയ്ക്ക് ശേഷം ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തും. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ കരമന പി.ആര്‍.എസ് ആശുപത്രി കിള്ളിപ്പാലം വഴി റൗണ്ട് കറങ്ങി പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 15 ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ ലൈന്‍ അപ്പ് ചെയ്ത് സര്‍വീസ് നടത്തും. മരുതൂര്‍ക്കടവിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉണ്ടായിരിക്കും.

മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. വിഴിഞ്ഞം, തിരുവല്ലം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബൈപ്പാസ് പരുത്തിക്കുഴി വഴി സര്‍വീസ് റോഡ് കടന്ന് ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിന് സമീപം ലൈന്‍ അപ്പ് ചെയ്ത് അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് വണ്‍വേയായി സര്‍വീസ് നടത്തും. കമലേശ്വരം സ്‌കൂളിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. തിരക്ക് അനുസരിച്ച്‌ പനവിളയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ എത്തിച്ച്‌ സര്‍വീസ് നടത്തും. മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

സ്റ്റാച്യുവില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്.എം.വി സ്‌കൂള്‍ വരെ പാര്‍ക്ക് ചെയ്ത് പിന്നീട് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തും. ഭക്തരെ തിരികെ കൊണ്ടുപോകുന്നതിനായി നിശ്ചയിച്ച ഏഴ് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉത്സവം ആരംഭിക്കുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവം അവസാനിക്കുന്നതുവരെ ക്ഷേത്ര പരിസരത്ത് കെഎസ്‌ആര്‍ടിസിക്കായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രനടയില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉത്സവകാലയളവില്‍ പ്രവര്‍ത്തിക്കും.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
93
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
116
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
40
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
140
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
226
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
49
Next Post
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
18
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
21
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
41
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025