ചങ്ങരംകുളം: അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജാമിഅ മുഈനിയ്യയുടെ വിമൻസ് അക്കാദമിയുടെ പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച പന്താവൂർ ഇർശാദ് ക്യാമ്പസിൽ നടക്കും.കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള 584 വനിതാ പഠിതാക്കൾ സനദ് സ്വീകരിക്കും. ഇതിൽ 464 പേർ മുഈന ബിരുദവും 120 പേർ മുഈന കാമില ബിരുദാനന്തര ബിരുദവും നേടും.രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി മത-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമാപനമായി സനദ് ദാന സംഗമവും നടക്കും.വാർത്താസമ്മേളനത്തിൽ ഫള്ൽ നഈമി തങ്ങൾ, സൈനുദ്ദീൻ നഈമി, പി.പി. നൗഫൽ സഅദി, അലി അക്ബർ നഈമി, ശാജഹാൻ മുഈനി എന്നിവർ പങ്കെടുത്തു.








