ചേകനൂർ : എ.ജെ.ബി സ്കൂൾ ചേകനൂരിൽ പൂർവ്വ വിദ്യാർത്ഥി ഷാഫി സാഫ് ജി നൽകുന്ന സ്കൂൾ കിറ്റ് വിതരണവും LSS ജേതാക്കളെ ആദരിക്കലും നടന്നു.തവനൂർ നിയോജകമണ്ഡലം എം.എൽ അഡ്വ: എ വി എസ് ജോയ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ VVM മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിതി സി.പി സ്വാഗതം പറഞ്ഞു.
ഷാഫി സാഫ് ജി, സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അൻവർ പി, ടി പി അനിൽ മാസ്റ്റർ, അൻസാർ പി, സലീമ ടീച്ചർ, ജാസ്മിൻ ടീച്ചർ, നബീൽ പി, ഷബീർ തുടങ്ങിയവർ ആശംസകൾ നേർന്നു.സി വി ഫൈസൽ മാസ്റ്റർ നന്ദി പറഞ്ഞു. CM Kids Scholarship Exam (LSS) 2026 ൽ വിജയികളായ ആയിഷ ദിയാന പി.എം, മുഹീനുദ്ധീൻ എം.കെ, ഷെറാസ് അലി വി.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.









