ചങ്ങരംകുളം:കോക്കൂരില്‍ മഠത്തുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.ചാലിശ്ശേരി സ്വദേശികളായ 20 വയസുള്ള പുലിക്കോട്ടില്‍ ഷിബു,27 വയസുള്ള അരിക്കൂര്‍ ജയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിയിട്ട് മൂന്നരമണിയോടെ മഠത്തുംപുറം സെന്ററിലാണ് അപകടം.ചാലിശ്ശേരി ഭാഗത്ത് നിന്ന് ചങ്ങരംകുളം ബാഗത്തേക്ക് വന്നിരുന്ന കാറില്‍ ചാലിശ്ശേരി സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു