• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ

ckmnews by ckmnews
March 20, 2026
in UPDATES
A A
കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ
0
SHARES
454
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാത്തിരിപ്പുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കും പൊട്ടിത്തെറിയെക്കുറിച്ചുള്ള സൂചനകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. കെ സുധാകരന്റെ വാശിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കെ സുധാകരന് സീറ്റില്ല പകരം കണ്ണൂരില്‍ ടി ഒ മോഹനനാണ് മത്സരിക്കുക. കൂടാതെ അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പള്ളി, അലോഷ്യസ് സേവ്യര്‍, ദീപ്തി മേരി വര്‍ഗീസ്, പാലോട് രവി തുടങ്ങിയവരുടെ പേരുകളും രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലില്ല. 37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്

കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ദീപ്തി മേരി വര്‍ഗീസിന് കൊച്ചിയില്‍ നിരാശയാണ്. ആറന്മുളയില്‍ അബിന്‍ വര്‍ക്കിയാണ് സ്ഥാനാര്‍ഥി. കായംകുളത്ത് എം ലിജുവും നേമത്ത് ശബരിനാഥനും മത്സരിക്കും. കഴക്കൂട്ടത്ത് ശരത്ചന്ദ്രപ്രസാദാണ് സ്ഥാനാര്‍ഥി. നെടുമങ്ങാട് മീനാങ്കല്‍ കുമാറും അടൂരില്‍ അഡ്വക്കേറ്റ് ശാന്തകുമാറും മത്സരിക്കും.

വൈപ്പിനില്‍ ടോണി ചമ്മണി സ്ഥാനാര്‍ഥിയാകും. വടക്കാഞ്ചേരിയില്‍ വൈശാഖ് നാരായണസ്വാമിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുക. പൂഞ്ഞാറില്‍ അഡ്വക്കേറ്റ് സജി ജോസഫും ഉടുമ്പന്‍ചോലയില്‍ സേനാപതി വേണുവും മത്സരിക്കും. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷും മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരിയും പട്ടാമ്പിയില്‍ ടി പി ഷാജിയും കാട്ടാക്കടയില്‍ എം ആര്‍ ബൈജുവും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും ഇടുക്കിയില്‍ റോയ് കെ പൗലോസും കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാര്‍ഥികളാകും. എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി അംഗീകരിച്ചതായി വേണം പട്ടിക പുറത്തുവരുമ്പോള്‍ വിലയിരുത്താന്‍.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
14
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
45
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
46
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
59
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
20
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
26
Next Post
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
16
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
21
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
39
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025