കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കുറ്റിപ്പുറം പാഴുർ സ്വദേശി ചാക്കുവളപ്പിൽ സുധീറിന്റെ മകൻ 22 വയസ്സുള്ള ജിതിൻ ആണ് മരിച്ചത്.സംസ്ഥാനപാതയില്‍ കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ബസ്സിൽ എതിർ ദിശയിൽ നിന്നും വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.






