• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

ckmnews by ckmnews
October 12, 2026
in UPDATES
A A
വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ദോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് ജയം. 14 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. അതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് കാമിൽ പുരാനും ഷിമ്രോൺ ഹെറ്റ്മയറുമാണ് മികച്ച തുടക്കം സമ്മാനിച്ചത്. ഓപ്പണർ ഷായ് ഹോപ്(5) വേഗം പുറത്തായതോടെ രണ്ടാം വിക്കറ്റിലാണ് ഇരുവരും അടിച്ചുകളിച്ചത്. ഹെറ്റ്മയർ 26 പന്തിൽ 43 റൺസെടുത്ത് പുറത്തായി. റോവ്മാൻ പവൽ അഞ്ച് റൺസ് മാത്രമെടുത്തു. 42 റൺസെടുത്ത കാമിൽ പുരാനും മടങ്ങിയതോടെ വിൻഡീസ് പ്രതിരോധത്തിലായി. ഷെർഫെയ്ൻ റൂഥർഫോർഡ്(32), സാംപ്‌സൺ(21) എന്നിവരുടെ ഇന്നിങ്‌സുകളാണ് പിന്നീട് ടീമിനെ മുന്നോട്ടുനയിച്ചത്.

അവസാനഓവറുകളിൽ ഷമാർ സ്പ്രിങ്ങർ തകർത്തടിച്ചെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. താരം 11 പന്തിൽ 35 റൺസെടുത്ത് പുറത്താവാതെനിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 223 റൺസാണെടുത്തത്. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് റൺസെടുത്ത സഞ്ജു സാംസണെ നഷ്ടപ്പെട്ട ഇന്ത്യക്കായി പിന്നീട് ഇഷാൻ കിഷനും അഭിഷേകും ഒത്തുചേരുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 108 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 18 പന്തിൽ 37 റൺസെടുത്ത ഇഷാൻ കിഷനെ റോസ്റ്റൺ ചേസ് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി വീണു
ശ്രേയസ് അയ്യർ ഒരു റണ്ണെടുത്ത് പുറത്തായി. തിലക് വർമ 28 റൺസിനും നമാൻ ധിർ 10 റൺസിനും ക്രീസ് വിട്ടു. 14 പന്തിൽ 21 റൺസായിരുന്നു നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവന. അക്‌സർ പട്ടേൽ 20 റൺസിലെത്തിയപ്പോൾ റൺഔട്ടായി. അർഷദീപ് സിങ് 11 റൺസിനും മായങ്ക് യാദവ് അക്കൗണ്ട് തുറക്കും മുമ്പും ക്രീസ് വിട്ടു. ഇന്നിങ്‌സിലെ അവസാന പന്തിലാണ് മായങ്ക് ബൗൾഡായത്. 13 റൺസോടെ പ്രിൻസ് യാദവ് പുറത്താകാതെ നിന്നു.

വെസ്റ്റിൻഡീസിനായി റോസ്റ്റൺ ചേസ്, ഷാമർ ജോസഫ്, ഷാമർ സ്പ്രിങർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കീമോ പോൾ, മോട്ടീ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Related Posts

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
59
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
UPDATES

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
15
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും
UPDATES

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
10
വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്
UPDATES

വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

October 11, 2026
16
കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
UPDATES

കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

October 11, 2026
132
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
885

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
8
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
59
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
15
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025