• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

ckmnews by ckmnews
July 3, 2026
in Sports
A A
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മിയാമി: ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന നോക്കൗട്ട് പോരാട്ടത്തിൽ നാളെ പുലർച്ചെ കളത്തിലിറങ്ങുന്നു. ഫുട്ബോൾ ലോകത്തെ പുതിയ ‘അത്ഭുത ദ്വീപ്’ എന്ന് വിശേഷിപ്പിക്കാവുന്ന കാബോ വെർദെയാണ് ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും എതിരാളികൾ. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നാളെ (ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം 3.30-നാണ് ഈ അര്‍ജന്‍റീന-കാബോ വെര്‍ദെ പോരാട്ടം.

ലോകകപ്പ് വേദിയിലെ അരങ്ങേറ്റക്കാരായി എത്തി, ഫുട്ബോൾ ലോകത്തെ വമ്പന്മാരെയെല്ലാം നിഷ്പ്രഭരാക്കിയ ചരിത്രവുമായാണ് കാബോ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോകകപ്പ് ജേതാക്കളായ യുറഗ്വായെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കാനും, കരുത്തരായ സ്പെയിനിനെ ഗോളടിപ്പിക്കാതെ സമനിലയിൽ (0-0) തളയ്ക്കാനും ഈ ആഫ്രിക്കൻ രാജ്യത്തിന് കഴിഞ്ഞു. ഗ്രൂപ്പ് എച്ചിൽ നിന്നും തോൽവി അറിയാതെയാണ് അവർ വരുന്നത്.

വിശ്വവേദിയിലേക്കുള്ള തങ്ങളുടെ ഈ ഒന്നൊന്നര വരവ് വെറുതെയല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അർജന്‍റീന പോലുള്ള ഒരു ലോകോന്തര ടീമിനെതിരെ പന്തുതട്ടുക എന്ന ആഗ്രഹത്തിൽ നിന്ന് അവരെ തോൽപ്പിച്ച് മുന്നേറുക എന്ന വലിയ സ്വപ്നത്തിലേക്ക് തങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തിക്കഴിഞ്ഞു കാബോ വെർദെയുടെ താരങ്ങൾ.

ലിയോണൽ മെസിയുടെ ക്രിയേറ്റീവ് പാസുകളും ഗോളടിക്കാനുള്ള അസാധാരണമായ മികവുമാണ് അൽബിസെലസ്റ്റുകളുടെ പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളുമായി മെസി ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ സ്ഥാനത്ത് ഫോമിന്‍റെ കൊടുമുടിയിലാണ്. മെസിയുടെ ആ മാന്ത്രിക ഇടങ്കാലിനെ തടഞ്ഞുനിർത്താൻ കാബോ വെർദെയുടെ വിശ്വസ്തനായ 40-കാരൻ ഗോൾകീപ്പർ വൊസീഞ്ഞയുടെ ഇരുകൈകൾക്ക് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാബോ വെർദെ മികച്ച ടീമാണെന്ന് അർജന്‍റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മെസിയുടെ വഴിമുറിക്കാൻ പ്രതിരോധക്കളിയിലൂന്നിയുള്ള 4-5-1 തന്ത്രങ്ങൾ തന്നെയാകും കാബോ വെർദെ പരിശീലകൻ ബുബിസ്റ്റ പുറത്തെടുക്കുക.

ഗ്രൂപ്പ് ജെയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് തകർപ്പൻ ഫോമിലാണ് അർജന്‍റീന വരുന്നത്. അവരെ സംബന്ധിച്ച് ഇത് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലെ ഒരു അധ്യായം മാത്രമാണ്. തങ്ങളുടെ പരിചയസമ്പത്ത് കൊണ്ട് ചിലപ്പോൾ അവർ വളരെ എളുപ്പത്തിൽ വെർദെയുടെ പ്രതിരോധക്കോട്ട തകർത്തേക്കാം. എന്നാൽ ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമായ കാബോ വെർദെയെ സംബന്ധിച്ച് ഇത് ചരിത്രം സൃഷ്ടിക്കാനുള്ള 90 മിനിറ്റുകളാണ്. അവർക്ക് ഇവിടെ നഷ്ടപ്പെടാൻ ഒന്നുമില്ല, നേടുന്നതെന്തും പുതുചരിത്രമാണ്. വരും തലമുറകൾക്ക് ഓർത്തു വെയ്ക്കാനൊരു അട്ടിമറി വിജയം സ്വപ്നം കണ്ട് അവരിറങ്ങുമ്പോൾ മിയാമിയിൽ നാളെ ആവേശത്തിരയിളകുമെന്നുറപ്പ്.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
50
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
58
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ

രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
53
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
460
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
173
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025