ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെകുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ചിറവല്ലൂരിൽ മരണപ്പെട്ട വ്യാപാരി നീലാംബരന്റെ കുടുംബത്തിനുള്ള10 ലക്ഷം രൂപയുടെ ധനസഹായം വിതരണം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം നിർവഹിച്ചു.മരണാനന്ത ചെലവിലേക്ക് പ്രസ്തുത കുടുംബത്തിലുള്ളസാമ്പത്തിക സഹായം കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ് എടപ്പാൾ കൈമാറി.പദ്ധതിയിൽ അംഗമായ വിൽസൺ മൂക്കുതലക്കുള്ള ചികിത്സ സഹായ ഫണ്ട് വിതരണം കെ വി വി ഇ എസ് മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ പന്താവൂർ നിർവഹിച്ചു.കുടുംബങ്ങൾക്ക് വേണ്ടി
പിഎം സൈതലവി ഹാജി,കെ വി ഇബ്രാഹിംകുട്ടി,രവി എരിഞ്ഞിക്കാട്ട് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട്
പിപി ഖാലിദ്അധ്യക്ഷത വഹിച്ചു.ഒ മൊയ്തുണ്ണി,ഉമ്മർ കുളങ്ങര ,കെവി ഇബ്രാഹിംകുട്ടിഎന്നിവർ പ്രസംഗിച്ചു







