• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

cntv team by cntv team
October 5, 2026
in Kerala, Sports
A A
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മികച്ച വിദേശ-സ്വദേശി താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കം തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺവില്ലയുടെ താരമായിരുന്ന ആന്ദ്രെ ജെയ് ഗ്രീനിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് ഗിനിയൻ താരം മോമോ യാൻസാനെയെയും സെനഗൽ താരം ഫാലോ എൻഡിയേയെയും മഞ്ഞക്കുപ്പായത്തിലെത്തിക്കും. യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിലെത്തിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ അമരീന്ദർ സിങ്ങും മുഹമ്മദ് യാസിറും റാംലുൻചുംഗ എന്നിവർ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലെ ആദ്യ വിദേശ സൈനിങ്ങിലൂടെയാണ് ഇംഗ്ലീഷ് താരമായ ഗ്രീൻ ടീമിലെത്തുന്നത്. 28-കാരനായ ഗ്രീൻ സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ആസ്റ്റൺവില്ലയ്ക്ക് പുറമേ പോർട്സ്‌മൗത്ത്, ഷെഫീൽഡ്, ചാൾട്ടൺ അത്‌ലറ്റിക് തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബ്ബായ പാൻസെറൈക്കോസിൽ നിന്നാണ് ഗ്രീൻ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെയും ടീമിലെത്തിച്ചു. 33-കാരനായ അമരീന്ദർ സിങ് ഒഡിഷ എഫ്.സി.യിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. എഫ്.സി. ഗോവയിൽ നിന്നെത്തുന്ന മുഹമ്മദ് യാസിർ വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ്.പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാൻ ലൂണയായിരുന്നു ടീമുമായി കരാർ തുടർന്നിരുന്ന ഏക വിദേശതാരം. ലൂണ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ടീമിന്റെ ക്യാമ്പിൽ ചേർന്നിട്ടുണ്ട്. യു.എ.ഇ. രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള ദുബായ് കേന്ദ്രിത കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
2
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
2
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
2
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
233
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
72
വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം
Kerala

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

October 5, 2026
29
Next Post
‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു’: സിജെപി

'അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു': സിജെപി

Recent News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
2
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
2
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
1
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025