സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് സ്പോർട്ട്സ് ക്വോട്ട വഴി നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒഴിവുകളുടെ വിവരങ്ങൾ:ഹെഡ് കോൺസ്റ്റബിൾ: ആകെ 182 ഒഴിവുകൾ (പുരുഷന്മാർ – 150, സ്ത്രീകൾ – 32)കോൺസ്റ്റബിൾ (General Duty): ആകെ 339 ഒഴിവുകൾ (പുരുഷന്മാർ – 258, സ്ത്രീകൾ – 81)അപേക്ഷിക്കേണ്ട വിധം:ഇന്ത്യൻ പൗരന്മാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രധാന തീയതികൾ:അപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 12അവസാന തീയതി: 2026 നവംബർ 11യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും:ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയവർ, സ്ഥാനം കരസ്ഥമാക്കിയവർ, അല്ലെങ്കിൽ പങ്കെടുത്ത മികച്ച കായികതാരങ്ങൾക്ക് മാത്രമാണ് അവസരം.കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നേടിയതായിരിക്കണം.അപേക്ഷകർ കായിക ഇനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കും നേട്ടങ്ങൾക്കും ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകും.









