• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു’: സിജെപി

cntv team by cntv team
October 5, 2026
in National
A A
‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു’: സിജെപി
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിലെ ജന്തർ മന്ദറിൽ ഒക്ടോബർ പത്തിന് വൻ പ്രതിഷേധത്തിന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) തയ്യാറെടുക്കുകയാണ്. എന്നാൽ അതിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും മറ്റുനേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം സർക്കാർ നടത്തുന്നതായി കൂട്ടായ്മയുടെ വക്താവ് സൗരവ് ദാസ് ആരോപിച്ചു.വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധ (എസ്ഐആർ) നടപടിയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രി സമൂഹാമാദ്ധ്യമങ്ങിളിലൂടെയാണ് സൗരവ് സർക്കാരിനെതിരെ രംഗത്തെത്തിയത്. സ്വേച്ഛാധിപത്യ നടപടികളിലൂടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെയും അഭിജീതിനെയും അശുതോഷിനെയും രത്നയെയും മറ്റ് സിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾ കൊണ്ട് പ്രതിഷേധം തടയാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. യുവതലമുറ ഉണർന്നുകഴിഞ്ഞു. ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവകാശങ്ങൾക്കും ഭാവിക്കും വേണ്ടി പോരാട്ടം തുടരണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു,”- സൗരവ് ദാസ് പറഞ്ഞു.ജയിൽവാസമോ അതിലും ഗുരുതരമായ നടപടികളോ നേരിടാൻ തങ്ങൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്തെ യുവാക്കൾ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 10 മുതൽ രാജ്യത്തെ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിന് ഇന്ത്യയിലെ ജനങ്ങൾ തയ്യാറാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു.സൗരവ് ദാസിന്റെ ആരോപണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് അഭിജീത് ദീപ്കെയും രംഗത്തെത്തി. ‘എത്ര പേരെ അറസ്റ്റ് ചെയ്യും, അമിത് ഷാ? ഒക്ടോബർ 10ന് രാജ്യം മുഴുവൻ എത്തുകയാണ്,” – അഭിജീത് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു.ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്ദറിലും പരിസരത്തും ശക്തമായി തുടരുകയാണ്. എഐഎസ്എ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എഎപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.ഒക്ടോബർ രണ്ടുമുതൽ ഡൽഹി പൊലീസ് ജന്തർ മന്ദറിലേക്കുള്ള പ്രതിഷേധ മാർച്ചുകൾ തടയുകയും നൂറുകണക്കിന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ ഐസയുടെ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ആതിഷി, എഎപി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ്, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ െഎന്നിവരെയും പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
2
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
2
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
233
രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി
National

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
32
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ
National

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
271
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI
National

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
50
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
2
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
2
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
1
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025