ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഷാഫി പറമ്പില്‍ ലഹരി ഉപയോഗിച്ച് തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരെ ആക്രമിച്ചെന്നും പ്രതികാരം ചെയ്യുമെന്നും ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയതായാണ് പരാതി.നരണിപ്പുഴ സ്വദേശിയായ മൂശാലിപ്പറമ്പിൽ സൈഫുദ്ധീനെതിരെയാണ് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.വി സുജീര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്







