• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുറുകുന്നു; അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യും

ckmnews by ckmnews
July 3, 2026
in National
A A
രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുറുകുന്നു; അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യും
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കായി ഭക്തർ നൽകിയ കാണിക്കകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിലവുകൾക്ക് പുറമെ, സ്വർണം, വെള്ളി ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ കണക്കുകളും ഈ പുനപരിശോധനയുടെ പരിധിയിൽ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ട്രസ്റ്റിന്റെ അഞ്ച് വർഷത്തെ സാമ്പത്തിക രേഖകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് എസ്ഐടിയുടെ തീരുമാനം.

ഈ കേസിൽ സംഭാവന തുക എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ട് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളിൽ നിന്ന് മാത്രം 20.39 ലക്ഷം രൂപയാണ് പോലീസ് ഇതുവരെ കണ്ടെടുത്തത്. കൂടാതെ മറ്റു പ്രതികളായ കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും, അനുകൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും, ലവകുഷ് മിശ്രയിൽ നിന്ന് 14.25 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തട്ടിപ്പ് വിവരം പുറത്തുവന്നതോടെ രാമക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയിലും വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. ഇവരുടെ രാജി സ്വീകരിക്കണമോ എന്ന കാര്യത്തിൽ ജൂലായ് ആറിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഗോപാൽ റാവുവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

അന്വേഷണത്തിനിടയിൽ ഞെട്ടിക്കുന്ന മറ്റ് ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികളിൽ നിന്ന് 11 ഗ്രാം സ്വർണം, 375 ഗ്രാം വെള്ളി, 1,121 യുഎസ് ഡോളർ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതി അവിനാഷ് ശുക്ല താമസിച്ചിരുന്ന അയോധ്യയിലെ യോഗാ കേന്ദ്രത്തിൽ നിന്ന് “രാമരാജ്യ കോഷ്” എന്ന് പേരുള്ളതും പേടിഎം ക്യു.ആർ കോഡ് പതിപ്പിച്ചതുമായ ഒരു വ്യാജ സംഭാവന പെട്ടിയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ കേന്ദ്രത്തിലാണ് ശുക്ല താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

Related Posts

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
37
വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും
National

വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

August 7, 2026
245
മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം
National

മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

August 6, 2026
59
വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം
Kerala

വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

August 6, 2026
139
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി
Kerala

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
72
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
431
Next Post
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
137
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
14
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025