മുംബൈ: വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നത്. അന്ന് ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 6.5% ആക്കിയിരുന്നു. 2025 ല്‍ നിരക്ക് കുറയ്ക്കുന്നതുവരെ 2023-24 കാലയളവില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. 5.25 ആയിരുന്നു നിലവിലെ റിപ്പോ നിരക്ക്.
ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വ്യാപാരരംഗത്ത് അനിശ്ചിതത്വം തുടരുകയാണ്. ആഗോള വിപണികളില്‍ പൊതുവില്‍ ദുര്‍ബലമായ ട്രെന്‍ഡുകളാണ് തുടരുന്നത്. ഇറാന്‍ യുദ്ധത്തിന്റെ ആഘാതം വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസപ്പെടുത്തി. ആഗോള സാഹചര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











