ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജി.എസ്.ടി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.കോളേജ് കൊമേഴ്‌സ് ക്ലബ്ബ്,പി.ജി.ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്,ഐ.ഐ.സി.എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. മുഹമ്മദ് കോയ എം. എൻ. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളിൽ നികുതി സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചടങ്ങിൽ ചൂണ്ടിക്കാണിച്ചു.തുടർന്ന് (ബിസിനസ്സിലും ഉപഭോക്താക്കളിലും ജി.എസ്.ടി.യുടെ സ്വാധീനം) എന്ന വിഷയത്തിൽ പി.ജി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിലെ അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റി പരീക്ഷാ സൂപ്രണ്ടുമായ ഹരിസുതൻ കെ. ബി. മുഖ്യപ്രഭാഷണം നടത്തി.ജി.എസ്.ടി.യുടെ ചരിത്രം,ലക്ഷ്യങ്ങൾ,രാജ്യത്തെ നികുതി സംവിധാനത്തിലുണ്ടായ ലളിതവൽക്കരണം,ഡിജിറ്റൽ നികുതിയുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി സംശയനിവാരണ ചർച്ചയും സംഘടിപ്പിച്ചിരുന്നു.ജി.എസ്.ടി.യുടെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം അടുത്തറിയാൻ സഹായിച്ച പരിപാടിയിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.കൊമേഴ്‌സ് ക്ലബ് ഭാരവാഹികൾ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.







