ചങ്ങരംകുളത്തിന് അഭിമാനമായി കാർഷിക മേഖലയിൽ നാടിന്റെ പേര് തുന്നിച്ചേർത്ത മികച്ച കൃഷി കൂട്ടത്തിനുള്ള 2023 ലെ
സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മക്കു ഐ എന്‍ സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ “സ്നേഹാദരവ് “ സമ്മാനിച്ചു.എറവറാംകുന്നത്തു വി പി സെയിത് വസതിയില്‍
വെച്ച് നടന്ന ചടങ്ങിൽ പിടി.അജയ് മോഹന്‍ മൂഖ്യ അതിഥിയായി പങ്കെടുത്തു.ചടങ്ങിൽ മണ്ഡലം പ്രസിഡണ്ടുമാരായ രഞ്ജിത്ത് അടാട്ട് ,നാഹിർ ആലുങ്ങൽ,കെ എസ് യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ,ഐഎന്‍സി ചങ്ങരംകുളം പ്രവാസി കൂട്ടായിമ പ്രതിനിധികളായ മുസ്തഫ മാട്ടം ,അസ്‌ലം മാന്തടം ,സലാഹുദ്ദീൻ എറവറാംകുന്ന് , ദിലീപ് ചങ്ങരംകുളം ,രാധാകൃഷ്ണൻ കോക്കൂർ ,അലി പരുവിങ്ങൽ,അബ്ദു കിഴിക്കര ,സുഹൈര്‍ എറവറാംകുന്ന് , റംഷി റംഷാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.