ചങ്ങരംകുളം : മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസിലെ NSS യൂണിറ്റിന്റെ (no : 331) ഈ വർഷത്തെ സപ്തദിന ക്യാമ്പിന് കെ വി യു പി സ്കൂളിൽ മികവാർന്ന തുടക്കം.
” യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് ” എന്ന ആശയവുമായി ഡിസംബർ 23 മുതൽ 29 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങ് കക്കിടിപ്പുറം വാർഡ് മെമ്പർ സത്യൻ കെ പി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രസാദ് കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വളണ്ടിയർ സെക്രട്ടറി അദ്നാൻ സ്വാഗതം പറയുകയും, പ്രോഗ്രാം ഓഫീസർ ഷിജിൽ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും, കെ വി യു പി സ്കൂൾ ഹെഡ്മിസ്ട്രെസ് പി ജി ബിന്ദു ആശംസ അറിയിക്കുകയും,
വളണ്ടിയർ സെക്രട്ടറി മേഘന സുനിൽ നന്ദി അറിയിക്കുകയും ചെയ്തു.ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ, സ്റ്റാർ മേക്കിങ്, ജീവന് ഒരു കരുതൽ, ക്യാൻസർ ബോധവൽക്കരണം, സർവ്വേ, വാന നിരീക്ഷണം,യോഗയുടെ പ്രാധാന്യം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, ഗൃഹ സന്ദർശനം തുടങ്ങിയ കുട്ടികളുടെ നൈപ്പുണ്യത്തിന് ആവശ്യമായ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.






