ചങ്ങരംകുളം:ക്രിസ്തുമസ് ആഘോഷ പരിപാടിക്ക് ആശംസകള്‍ നേരാന്‍ ജനപ്രതിനിധികള്‍ എത്തിയത് സൗഹൃദം നിറഞ്ഞ കാഴ്ചയായി.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമക്കിൻ്റെ നേതൃത്വത്തിലാണ് ജില്ലാ,ബ്ളോക്ക്,പഞ്ചായത്ത് അംഗങ്ങള്‍ മുക്കുതല ശാലൊം മാർത്തോമാ ചർച്ചിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിക്ക് ആശംസകൾ നേരാന്‍ എത്തിയത്.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഷ്ഹര്‍ പെരുമുക്ക്,ബ്ലോക്ക് മെമ്പർ അഡ്വക്കറ്റ് നിയാസ് മുഹമ്മദ്,വാർഡ് മെമ്പർ സുമേഷ് പിടാവന്നൂർ എന്നിവരാണ് ക്രിസ്തുമസ് ആഘോഷത്തിന് അതിഥികളായെത്തിയത്. ,ജോയ് എം കെ,കുഞ്ഞുമോൻ, വിൽസൺ തുടങ്ങിയ ഇടവക ഭാരവാഹികളും സംബന്ധിച്ചു.






