ചങ്ങരംകുളം:ചിയ്യാനൂരില്‍ കഴുങ്ങിന് കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയ അപൂര്‍വ്വയിനം നന്നങ്ങാടിക്ക് 2000 വര്‍ഷത്തിലതികം പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ് ഉദ്ധ്യോഗസ്ഥരുടെ കണ്ടെത്തല്‍.ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്നാണ് രണ്ട് വലിയ കുടങ്ങള്‍ ചേര്‍ന്ന അപൂര്‍വ്വയിനം നന്നങ്ങാടി കണ്ടെത്തിയത്.തിരൂരങ്ങാടില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മൃസിയത്തിലെ ചാര്‍ജ്ജ് ഓഫിസര്‍ ജീവമോളുടെ നേതൃത്വത്തിലാണ് ഉദ്ധ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.മഹാശിലയുഗ കാലഘടത്തിലെ സംസ്കാര രീതിയുമായ ബന്ധപ്പെട്ട് ഇത്തരം നന്നങ്ങാടികള്‍ കണ്ടെത്താറുണ്ടെന്നും ചരിത്ര ശേഷിപ്പുകള്‍ എന്ന രീതിയില്‍ ഇവ പുരാവസ്തു വകുപ്പ് പഠനാവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.അടുത്ത ദിവസം കൂടുതല്‍ ഉദ്ധ്യോഗസ്ഥര്‍ എത്തി പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തും.
പണ്ട് കാലങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും ശവസംസ്കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇവ ഇരിക്കുന്നത്.കുമാരന്റെ മകന്‍ വിനോദ് കഴുങ്ങിന്‍ തൈ വെക്കാനായി വീടിന് അടുത്ത് കുഴി എടുത്തപ്പോഴാണ് അപൂര്‍വ്വമായി എന്തോ ശ്രദ്ധയില്‍ പെട്ടത്.കുടം പോലുള്ള വസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ സൂക്ഷമായി കുഴി എടുക്കുകയായിരുന്നു.മുകള്‍ ഭാഗം അല്‍പം കേടുപാടുകള്‍ വന്നെങ്കിലും ചരിത്ര ശേഷിപ്പാണെന്ന് തിരിച്ചറിഞതോടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ടാര്‍ പോളിന്‍ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുകയാണ് ഈ അപൂര്‍വ്വയിനം നന്നങ്ങാടി







