ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം 2025 വർണ്ണാഭമായി.ക്രിസ്മസ് ആഘോഷം ഗ്രാമപഞ്ചായത്ത് അംഗം ആനി വിനു ഉദ്ഘാടനം ചെയ്തു.കോർപ്പറേറ്റ് മാനേജർ ഫാ.വർഗീസ് വാഴപ്പിള്ളി അധ്യക്ഷനായി.മുഖ്യാതിഥി സഭാ പരമധ്യക്ഷൻ സിറിൽ മാർ ബസേലിയസ് മെത്രപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നൽകി.സഭാ വൈദിക ട്രസ്റ്റി ഫാ തോമസ് കുരിയൻ, ആത്മയ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു,എജുക്കേഷനൽ ബോർഡ് അംഗം പി. രാജു, പി.ടി.എ പ്രസിഡന്റ് റഹിയാനത്ത് പി.എ, എം.പി.ടി.എ പ്രസിഡന്റ് റൈഹാനത്ത് വി.വി, സി.ആർ.സി കോഓർഡിനേറ്റർ ശാലിനി, സ്റ്റാഫ് പ്രതിനിധി മിനി വി.കെ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന് ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു സ്‌കിറ്റും ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് നിറക്കൂട്ടായി.സ്കൂൾ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് സൽമാൻ സ്വാഗതവും ,റിജിൻ സി. റിംസൺ നന്ദിയും പറഞ്ഞു.







