• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ICC ചാമ്പ്യൻസ് ട്രോഫി, ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല

ckmnews by ckmnews
November 29, 2024
in Sports
A A
ICC ചാമ്പ്യൻസ് ട്രോഫി, ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ICC ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉൾപ്പടെ മത്സരങ്ങൾ പൂർണമായും പാകിസ്താനിൽ നടത്തണമെന്നാണ് പിസിബി നിലപാട്.മറ്റ് രാജ്യങ്ങൾക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്നം ഇന്ത്യൻ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യൻ ടീം പാകിസ്താനിൽ കളിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലിൽ നടത്താമെന്നാണ് ബിസിസിഐ ആവർത്തിക്കുന്നത്.ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്‍രീകെ ഇൻസാഫ് പാർട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കൻ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്നം ഐസിസി യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Related Posts

ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ
Sports

ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ

January 27, 2026
35
ആദ്യജയത്തില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം; ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട്വന്റി ട്വന്റി ഇന്ന്
Sports

ആദ്യജയത്തില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം; ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട്വന്റി ട്വന്റി ഇന്ന്

January 23, 2026
38
ജുവാന്‍ റോഡ്രിഗസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്
Sports

ജുവാന്‍ റോഡ്രിഗസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

January 14, 2026
32
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പന്ത്രണ്ടാം സീസണ് അടുത്തമാസം തുടക്കം; കൊച്ചിയിലും മത്സരങ്ങള്‍
Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പന്ത്രണ്ടാം സീസണ് അടുത്തമാസം തുടക്കം; കൊച്ചിയിലും മത്സരങ്ങള്‍

January 14, 2026
32
കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
Kerala

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

January 13, 2026
65
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റോക്കോര്‍ഡ് മറികടന്ന് വിരാട് കോലി; രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം
Sports

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റോക്കോര്‍ഡ് മറികടന്ന് വിരാട് കോലി; രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം

January 12, 2026
134
Next Post
ശബരിമല: ആകെ വരുമാനത്തില്‍ 15 കോടി രൂപയുടെ വര്‍ധനവ്, അപ്പം അരവണ വില്‍പനയും കൂടി

ശബരിമല: ആകെ വരുമാനത്തില്‍ 15 കോടി രൂപയുടെ വര്‍ധനവ്, അപ്പം അരവണ വില്‍പനയും കൂടി

Recent News

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

January 31, 2026
34
വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു, ഓർമയായത് നക്സൽ പ്രസ്ഥാനത്തിലെ പ്രധാനി

January 31, 2026
19
റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

റോയ് സി ജെയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

January 31, 2026
36
പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

January 31, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025