ചങ്ങരംകുളം:പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റുിലും മഴയിലും ചങ്ങരംകുളത്ത് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് കെട്ടിടം തകര്‍ന്നു.ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ കാഞഞിയൂരിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരമാണ് കടപുഴകിയത്.ബുധനാഴ്ച കാലത്ത് 7.30ഔടെയാണ് ആല്‍മരം കടപുഴകിയത്.സമീപത്തെ കെട്ടിടത്തിന് മുകളിലാണ് ആല്‍മരം വീണത്.കെട്ടിടം ഭാഗികമായി തകര്‍ന്നു.സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു.ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി.അപകട സമയത്ത് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.











