ചങ്ങരംകുളം:സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.പാനയാശാൻ ഗോവിന്ദൻ കുട്ടിനായർ സ്മാരക ഗുരുപ്രണാമം പുരസ്‌കാരത്തിന് മൂന്ന് പ്രമുഖ കലാകാരന്മാരെ തെരഞ്ഞെടുത്തു.പഞ്ചവാദ്യത്തിലെ തിമില കലാകാരൻ മായന്നൂർ മണിയാശാൻ,പഞ്ചവാദ്യത്തിലെ മദ്ദളം കലാകാരൻ കവുക്കോട് സുന്ദരൻനായർ ആശാൻ, പള്ളിപ്പാന കലാകാരൻ പടിഞ്ഞാറങ്ങാടി വത്സലൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പാനയാശാൻ ഗോവിന്ദൻ കുട്ടിനായർ ആശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം







