ചങ്ങരംകുളം : എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പുതിയ വായനശാലാ ഉദ്ഘാടനവും ഫുട്ബോൾ ലോകകപ്പ് വരവേൽപ്പ് ചടങ്ങും വിപുലമായ പരിപാടികളോടെ നടന്നു.. നാടിന്റെ സാംസ്കാരികവും കായികവുമായ മുന്നേറ്റത്തിന് പുതിയ ഊർജ്ജം പകരുന്ന വായനശാലാ കെട്ടിടം ഇനി പൊതുജനങ്ങൾക്കായി തുറന്നുനൽകി.സാംസ്കാരിക വേദി പരിസരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കെ. പി. നൗഷാദ് അലി എംഎല്‍എ വായനശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.. നാടിന്റെ വായനാസംസ്കാരത്തെ തിരിച്ചുപിടിക്കാനും യുവതലമുറയെ കായികരംഗത്തേക്ക് നയിക്കാനും ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,ആശംസകൾ പറഞ്ഞു.സുഹൈർ എറവറാംകുന്ന്,ഹഫീസ്.ടിഎച്ച്,ബിലാൽ.റബീബ്.കെബി, അജ്മൽ. ബി. എം, ഷബീഹ്, യാസിർ ടിവി, ഷാഹിർ ഇ എച് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പുതിയ വായനശാലയുടെ ഉദ്ഘാടനത്തോടൊപ്പം, ലോകകപ്പിന്റെ കാൽപ്പന്താവേശത്തെ വരവേൽക്കാൻ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും ഒരുങ്ങി . നിരവധി കായിക-സാംസ്കാരിക പ്രേമികളാണ് ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയത്







