• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത

ckmnews by ckmnews
June 13, 2026
in UPDATES
A A
അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത
0
SHARES
670
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:അബുദാബിയിൽ ഒരുമിച്ച് ജോലി. യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു.യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു.ശ്രീലങ്കൻ സ്വദേശിനിയാണ് അമിതഡോസിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിൽ ഇറങ്ങിയ യുവതി ടാക്സിയിൽ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല.തുടർന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ റൂമെടുത്ത യുവതി ഇന്നലെ വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹോട്ടലുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ച് വിവരം പൊലീസിനോട് പറഞ്ഞത്. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മിൽ പ്രണയത്തിലായിരുന്നു

യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു.നാട്ടിലെത്തിയ യുവാവിനെ തേടി രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തി. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവും കുടുംബവും ചേർന്ന് പിന്നീട് യുവതിയെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞാണ് യുവതിയെ യുവാവ് പറഞ്ഞുവിട്ടത്. നാട്ടിലെത്തിയ യുവതി നിരവധി തവണ ഇയാളെ ഫോൺ ചെയ്തെങ്കിലും ഫോൺ എടുത്തിരുന്നില്ല തുടർന്നായിരുന്നു ഇന്നലെ യുവതി തലസ്ഥാനത്ത് എത്തിയത്. യുവതി കഠിനംകുളത്ത് വീട്ടിലെത്തിയെങ്കിലും ഇയാളെ കാണാൻ കഴിഞ്ഞില്ല.തുടർന്ന് യുവാവിന്റെ ഭാര്യ ഇന്നലെ കഠിനംകുളം പൊലീസിൽ പരാതി നൽകുകയും ചെയ്തു

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
427
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
54
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
15
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
41
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
16
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
2
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
0
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
11
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025