ചങ്ങരംകുളം:പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.അനുമോദന സദസ്സ് ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി. അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി.പ്രകാശ് , അടാട്ട് വാസുദേവൻ , കെ. സൂര്യനാരായണൻ ,എ .പി . ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു .ഇ.കെ. രഘുനാഥ് സ്വാഗതവും സെക്രട്ടറി കെ.പി. അനൂപ് നന്ദിയും പറഞ്ഞു.







