ചങ്ങരംകുളം:സാംസ്കാരിക സാമൂഹിക കാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടുഎന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിൽ എത്തി അനുമോദിച്ചു.നിലംപതി ബ്രദേഴ്സിന്റെ പ്രവർത്തന പരിധിയിലുള്ള കണ്ണേങ്കാവ് ,ശിവക്ഷേത്രം,നിലം പതി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥി വിദ്യാർഥിനികളെ മെമൻ്റോക്കൊപ്പം മധുരവും നൽകിയാണ് അനുമോദിച്ചത്.വേനൽക്കാലങ്ങളിൽ പ്രദേശത്തെ വീടുകളിൽ സൗജന്യമായി കുടിവെള്ളമെത്തിക്കുന്ന പദ്ധതിയും ഇവർ വർഷങ്ങളായി നടത്തി വരുന്നുണ്ട്.എസ്എസ്എൽസിപരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ശ്രീഹരിയെ കൂട്ടായ്മ ട്രഷറർ മണി പുരസ്കാരം നൽകി ആദരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.തുടർന്ന് സെക്രട്ടറി കിനാവ് ബഷീർ,പ്രസിഡണ്ട് ജനാർദ്ദനൻ,തുടങ്ങിയവരും അംഗങ്ങളായ ദാസൻ,വിപിൻ ,ശ്രീനിവാസൻ ,മണി തിയ്യത്ത് ,ഉണ്ണികൃഷ്ണൻ,ബാലകൃഷ്ണൻ എന്നിവരും വിദ്യാർത്ഥികളുടെ വീട്ടിലെത്തി മെമെന്റോയും മധുരവും നൽകി.എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്.







