• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

ckmnews by ckmnews
June 8, 2026
in UPDATES
A A
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി
0
SHARES
613
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ജൂണ്‍ 9) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷനല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. നാളെ ഈ ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകൾ, മദ്രസകൾ,ട്യൂഷൻ സെൻ്റെറുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09.06.2026 (ചൊവ്വ) അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമാണ്.

കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
28
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
36
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
82
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
76
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
57
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
28
Next Post
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

Recent News

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
16
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
39
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
63
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025