• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വളയംകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍

cntv team by cntv team
June 5, 2026
in Local News
A A
വളയംകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ടൊരു മാതൃകയുമായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ.വളയംകുളം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിന് മുൻവശത്ത് കാട്ടുചെടികളും പുല്ലും കയറി പൊന്തപിടിച്ചു കിടന്നിരുന്ന ഭാഗം ശുചീകരിച്ച് മനോഹരമായ പൂന്തോട്ടമാക്കി മാറ്റുന്ന ‘ഗ്രീൻ ഒയാസിസ് പ്രോജക്റ്റിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു.

അസ്സബാഹ് കോളേജ് എൻ.എസ്.എസ് ,നേച്ചർ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണ -സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.പരിസ്ഥിതി ദിനത്തിൽ രാവിലെ പത്ത് മണിക്ക് റെസ്റ്റ് ഹൗസ് പരിസരത്ത് നടന്ന പരിപാടി പന്ത്രണ്ടാം വാർഡ് മെമ്പർ ഫസീല ഉത്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ. പി, നേച്ചർ ക്ലബ് കോർഡിനേറ്റർ ആസിഫ് ജിപ്സി,സ്റ്റുഡന്റസ് കോർഡിനേറ്റർ ശരത്ത്. ടി. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദീർഘനാളായി ആവശ്യമില്ലാത്ത ചെടികളും പുല്ലും വളർന്നു പന്തലിച്ചു കിടന്നിരുന്ന ഭാഗത്തെ കാടുകൾ വെട്ടിത്തെളിക്കുകയും, അവിടെ അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പൂർണ്ണമായും എടുത്തുമാറ്റുകയും ചെയ്തു. തുടർന്ന് മണ്ണ് ഒരുക്കിയ ശേഷമാണ് വിദ്യാർത്ഥികൾ അവിടെ വിവിധതരം മനോഹരമായ പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്.

പൊതുസ്ഥലങ്ങൾ കാടുപിടിക്കാതെയും മാലിന്യമുക്തമായും സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന സന്ദേശമാണ് ഈ കൂട്ടായ്മ സമൂഹത്തിന് നൽകുന്നത് എന്ന് ഉൽഘാടക അഭിപ്രായപെട്ടു.നാടിൻ്റെ പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വത്തിനും യുവജനതയുടെ പങ്കാളിത്തം എത്രത്തോളം അത്യാവശ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു അസ്സബാഹ് കോളേജിലെ എൻ.എസ്.എസ്, നേച്ചർ ക്ലബ് പ്രവർത്തകരുടെ ഈ വേറിട്ട പരിസ്ഥിതി ദിനാചരണം.

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
142
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
326
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
54
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
224
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
52
Next Post
ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

ഓപ്പറേഷന്‍ തൂഫാന്‍'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
29
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
71
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
82
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025