• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത

cntv team by cntv team
June 5, 2026
in National
A A
ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, അണ്ണാമലൈയുടെ രാജി അംഗീകരിച്ചു. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ നടക്കാനിരിക്കുന്ന സംവാദത്തിൽ അണ്ണാമലൈ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. രജനീകാന്തിനൊപ്പം പ്രവർത്തിക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്ന അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയാണ് പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്. ചെന്നൈയിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നാണ് സൂചനകൾ.

‘എന്റെ ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാനും നേർക്കുനേർ തുറന്നൊരു സംവാദം നടത്താനുമായി സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ ഏവരെയും കാണാൻ അതിയായ ആഗ്രഹത്തോടെ ഞാൻ കാത്തിരിക്കുന്നു.’ രാജിവച്ചതിന് പിന്നാലെ അണ്ണാമലൈ സോഷ്യൽ മീഡിയയിൽ കുറിച്ചു.കർണാടക കേഡറിലെ പ്രശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കുപ്പുസാമി അണ്ണാമലൈ, പൊലീസ് വേഷം അഴിച്ചുവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആരാധകർക്കിടയിൽ ‘സിങ്കം’ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.2020ലാണ് അണ്ണാമലൈ ബിജെപിയിൽ ചേരുന്നത്. തൊട്ടടുത്ത വർഷം, അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന എൽ. മുരുകൻ കേന്ദ്രമന്ത്രിയായി ഉയർത്തപ്പെട്ടതോടെ അണ്ണാമലൈയെ തമിഴ്നാട് ബിജെപിയുടെ അമരക്കാരനായി പാർട്ടി നിയമിക്കുകയായിരുന്നു. എന്നാൽ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തമിഴ്നാട്ടിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എൻഡിഎയുടെ ഭാഗമായ എഐഎഡിഎംകെയുമായുള്ള ഭിന്നതകളും ഇപ്പോൾ അണ്ണാമലൈയുടെ രാജിയിൽ കലാശിച്ചതെന്നാണ് വിലയിരുത്തുന്നത്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
358
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
46
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
142
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
39
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
280
അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം
National

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

September 18, 2026
74
Next Post
‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
48
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
11
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
13
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025