• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും

ckmnews by ckmnews
June 4, 2026
in UPDATES
A A
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്.

ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം, നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ചര്‍ച്ചക്ക് മറുപടി പറയും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ സഹോദരി ഭര്‍ത്താവിനെ നിയമിച്ചതില്‍ ഇന്ന് മറുപടി ഉണ്ടായേക്കും. ക്ഷേമ പെന്‍ഷന്‍ വിതരണം കൃത്യമായി നടന്നില്ലെന്ന ആരോപണം പ്രതിപക്ഷം ഇന്ന് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഒറ്റപ്പാലം എംഎല്‍എ കെ.പ്രേംകുമാറാണ് വിഷയത്തില്‍ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നത്

Related Posts

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
UPDATES

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
49
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
UPDATES

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
39
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല
UPDATES

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
35
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും
UPDATES

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

July 30, 2026
25
ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്

July 30, 2026
4.2k
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
UPDATES

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
27
Next Post
പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിജയോത്സവത്തിൽ അതിഥിയായി എം.എൽ എയും

പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിജയോത്സവത്തിൽ അതിഥിയായി എം.എൽ എയും

Recent News

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ  ആദരിച്ചു

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ ആദരിച്ചു

July 30, 2026
2
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
7
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
3
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025