• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച് കെ ടി ജലീൽ; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്

ckmnews by ckmnews
June 3, 2026
in UPDATES
A A
ഇനി സഹയാത്രികനല്ലെന്ന് പ്രഖ്യാപിച്ച് കെ ടി ജലീൽ; വലിയ ദൗത്യം, ഭാര്യക്കൊപ്പം സിപിഎം അംഗമായതായി കുറിപ്പ്
0
SHARES
312
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമാകുന്നത് സമൂഹത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തിൽ സമാന സാഹചര്യം ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
70
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
101
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
97
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
28
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
83
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
18
Next Post
പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അമൽ ഇംഗ്ലീഷ് സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചു

പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അമൽ ഇംഗ്ലീഷ് സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചു

Recent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
8
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
139
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
42
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025