ചങ്ങരംകുളം:കിണറ്റില്‍ വീണ മുള്ളന്‍പന്നിയെ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കഴിഞ്ഞദിവസം രാത്രിയോടെയാടെ പള്ളിക്കര ഓര്‍കിഡ് ഹോസ്പിറ്റലിനടുത്ത് താമസിക്കുന്ന തെങ്ങില്‍ രാജന്റെ വീട്ടിലെ കിണറ്റില്‍ മുള്ളന്‍പന്നി വീണത്.കാലത്ത് കിണറ്റില്‍ വന്ന് നോക്കിയ വീട്ടുകാരാണ് കിണറ്റില്‍ മുള്ളന്‍പന്നി വീണത് കണ്ടത്.തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.വനംവകുപ്പ് ജീവനക്കാരെത്തി മുള്ളന്‍പന്നിയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരിശ്രമം വിജയിച്ചില്ല.പിന്നീട് പ്രദേശവാസിയായ യുവാവ് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ മുള്ളന്‍പന്നിയെ കരക്ക് കയറ്റുകയായിരുന്നു.







