• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍

ckmnews by ckmnews
June 2, 2026
in UPDATES
A A
വഴിയരികിൽ നിര്‍ത്തിയിട്ട വാഹനം ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റു’കാര്‍ കൊണ്ട് പോകുന്നതിനിടെ ഉടമയെത്തി ‘എടപ്പാളില്‍ നാടകീയ രംഗങ്ങള്‍
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​എടപ്പാൾ:തകരാറിലായിക്കിടന്നിരുന്ന കാർ ഉടമ അറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപന നടത്തിയത് വട്ടക്കുളത്ത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വട്ടക്കുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി വീടിനു മുൻവശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തി കാർ ലോറിയിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു.ഇതു കണ്ട് സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചു.പട്ടാമ്പിയിലെ സ്ക്രാപ്പ് സാമഗ്രികൾ വാങ്ങുന്ന സ്ഥാപനം നടത്തുന്നവരാണ് തങ്ങളെന്നും ഈ കാറിന് പഴയ സാധനങ്ങളുടെ തുക നൽകി കച്ചവടം ഉറപ്പിച്ചതാണെന്നും അവർ അറിയിച്ചു.ഇതിനിടെ സിദ്ദീഖും സ്ഥലത്തെത്തി.വാഹനം തങ്ങളുടേതാണെന്നും ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഒടുവിൽ ചങ്ങരംകുളം പൊലീസിൽ വിവരമറിയിച്ചു.പൊലീസ് എത്തി വാഹനം കൊണ്ട് പോവാനെത്തിയവരെ ചോദ്യം ചെയ്തു.പടിഞ്ഞാറങ്ങാടിയിലുള്ള 21 വയസ്സുകാരൻ വഴിയരിയിൽ കിടക്കുന്നത് തന്റെ വാഹനമാണെന്നും വിൽപന നടത്താൻ താൽപര്യമുണ്ടെന്നും കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. അയാൾ സ്ഥലത്തെത്തി വാഹനം കാണിച്ചു കൊടുക്കുകയും ചെയ്തു. കച്ചവടം ഉറപ്പിച്ച ശേഷം പണവും കൈപ്പറ്റിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കൊണ്ടുപോകാനായി സംഘം എത്തിയത്.ഒടുവിൽ പൊലീസ് അവരുമായി പടിഞ്ഞാറങ്ങാടിയിലേക്ക് തിരിച്ചു.യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും മധ്യസ്ഥ ചർച്ചയിൽ തുക തിരികെ നൽകണമെന്നും കാർ വാഹനത്തിൽ കയറ്റുമ്പോൾ ഉണ്ടായ തകരാറുകൾ പരിഹരിച്ചു നൽകണമെന്നും അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാതെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Related Posts

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
38
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ
UPDATES

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
54
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം
UPDATES

100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

September 26, 2026
94
ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
33
ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
UPDATES

ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

September 26, 2026
30
സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്
UPDATES

സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്

September 26, 2026
135
Next Post
ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
11
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
16
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
49
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025