• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ckmnews by ckmnews
July 27, 2026
in National
A A
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. നിയമനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്തംബർ 27ന് തമിഴക വെട്രി കഴകത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ ആശ്രിതർക്ക് അനുകമ്പാ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുമെന്ന് വിജയ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. സർക്കാർ ജോലി നൽകുന്നത് ഭരണഘടനാപരമായ മാനദണ്ഡങ്ങളും നിയമന ചട്ടങ്ങളും പാലിച്ചായിരിക്കണമെന്ന വാദമാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്.കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി സർക്കാർ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന് സ്റ്റേ നൽകുകയായിരുന്നു. ഇരു വിഭാഗങ്ങളുടെയും വാദം വിശദമായി കേട്ട ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും കോടതി വ്യക്തമാക്കി. കരൂർ ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസമെന്ന നിലയിലാണ് സർക്കാർ തൊഴിൽ വാഗ്ദാനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സർക്കാർ നിയമനങ്ങളിൽ ഭരണഘടനാ വ്യവസ്ഥകളും സമത്വ തത്വവും പാലിക്കേണ്ടതുണ്ടെന്ന ചൂണ്ടിക്കാട്ടലോടെയാണ് വിഷയം നിയമപരമായ തർക്കമായി മാറിയത്.

Related Posts

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
5
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
386
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
147
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
44
15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്
National

15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം: മുതിർന്നവരുടെ അപേക്ഷാഫീസിലും വർദ്ധനവ്

September 18, 2026
288
Next Post
കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

Recent News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
39
‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

September 21, 2026
126
സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 21, 2026
34
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025