• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 21, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ല, ഹൈക്കോടതി

Ckmnews Admin by Ckmnews Admin
November 28, 2024
in Kerala
A A
പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ല, ഹൈക്കോടതി
0
SHARES
251
VIEWS
Share on WhatsappShare on Facebook

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ എ ഡി ജി പി ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നൽക്കേണ്ടതെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. പൊലീസിന്റെ സേവനങ്ങളെ മാനിക്കുമ്പോഴും ഫോട്ടോയെടുപ്പ് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി ആരുടെ നിർദ്ദേശാനുസരണമാണ് ഹാജരായത് എന്ന് എഡിജിപിയോട് ആദ്യഘട്ടത്തിൽ ചോദ്യമുന്നയിച്ചിരുന്നു. 74 463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ,മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ആചാരമല്ലാത്ത അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.ശബരിമല പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ വിവാദ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടിയിരുന്നു. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടത്.അതേസമയം, അവധിയിൽ പോയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിച്ച് എ ഡി ജി പി വിശദീകരണം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചത്.ശിക്ഷാനടപടി എന്നോണം 25 പൊലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് നിർദ്ദേശം.

Related Posts

സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി
Kerala

സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി

June 20, 2025
സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
Crime

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

June 20, 2025
നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
Kerala

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

June 20, 2025
സംശയരോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

‘എനിക്ക് റൊണാൾഡോയോട് ഒരുപാട് ബഹുമാനമുണ്ട്, ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമായിരുന്നു’: ലയണൽ മെസ്സി
Kerala

‘എനിക്ക് റൊണാൾഡോയോട് ഒരുപാട് ബഹുമാനമുണ്ട്, ഞങ്ങൾ തമ്മിലുള്ള മത്സരം കളത്തിൽ മാത്രമായിരുന്നു’: ലയണൽ മെസ്സി

June 20, 2025
Next Post
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

Recent News

സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി

സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങും’: കെ എസ് ഇ ബി

June 20, 2025
സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

സ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

June 20, 2025
നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

June 20, 2025
മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

June 20, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.